തിരുവനന്തപുരം: രാജ്യത്ത് ബാങ്കിങ് സേവനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഒരു കോടി അക്കൗണ്ട് എന്ന നേട്ടത്തിൽ എത്താനായതിൽ സന്തോഷം പ്രകടിപ്പിച്ച് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ സർദ സമ്പത്ത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം അഭിമാനകരമായ നേട്ടത്തെ കുറിച്ച് പറഞ്ഞത്. നഗര- ഗ്രാമീണ മേഖകളിൽ പോസ്റ്റൽ പേയ്മെന്റ് ബാങ്കിങിന് ഒരേപോലെ നേട്ടമുണ്ടാക്കാൻ സാധിച്ചു.
ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, തുടങ്ങി മുൻനിര ബാങ്കുകൾ നൽകുന്ന മറ്റ് എല്ലാ സേവനങ്ങളും ഇപ്പോൾ പോസ്റ്റ് ഓഫീസിലൂടെ ലഭ്യമാണ്.
സ്റ്റാമ്പുകളുടെ ചരിത്രം പറയുന്ന പ്രദർശനം നവംബർ 26 മുതൽ 29വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുമെന്നും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.
Discussion about this post