ആലപ്പുഴ: ഒന്നര വയസ്സുകാരി ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ മോഹനന് വൈദ്യര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പോലീസാണ് കേസെടുത്തത്.
വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഹനന് വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്തായതിനാല്‍ അന്വേഷണം കായംകുളം പോലീസിന് കൈമാറി.
ഇന്ന് ആലപ്പുഴയില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ അദാലത്തിലാണ് പരാതി സമര്‍പ്പിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടര്‍ന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനുമാണ് മാരാരിക്കുളം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം കാന്‍സര്‍ ബാധിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിലും മോഹന്വൈദ്യര്ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post