കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ് മണികുമാറിനെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് മണികുമാറിനെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
2006-ലാണ് ജസ്റ്റിസ് മണികുമാര്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായത്. നേരത്തെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.
മറ്റ് ഏഴ് ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. ജസ്റ്റിസ് വിക്രം നാഥിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, ജസ്റ്റിസ് ജെകെ മഹേശ്വരിയെ ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
ജസ്റ്റിസ് അജയ് ലാംബ – ഗുവാഹത്തി ഹൈക്കോടതി, ജസ്റ്റിസ് രവിശങ്കര്‍ ഝാ – പഞ്ചാബ് & ഹരിയാന ഹൈക്കോടതി, ജസ്റ്റിസ് എല്‍ നാരായണ സ്വാമി – ഹിമാചല്‍ പ്രദേശ് ഹൈക്കോടതി, ജസ്റ്റിസ് ഇന്ദര്‍ജീത് മൊഹന്തി – രാജസ്ഥാന് ഹൈക്കോടതി, ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമി – സിക്കിം ഹൈക്കോടതി തുടങ്ങിവരെയാണ് ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്.
Discussion about this post