ഗുരുവായൂര്‍: ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നായ രാമശ്ശേരി ഇഡ്ഡലി പെരുമ ഇനി ഗുരുവായൂരിലും. ദക്ഷിണേന്ത്യന്‍ പാരമ്പര്യ വെജിറ്റേറിയന്‍ വിഭവങ്ങളും വൈവിധ്യമാര്‍ന്ന ചായകളുമായി ക്ഷേത്ര നഗരിയായ ഗുരുവായൂരില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ‘മദ്രാസ് സ്മാര്‍ട് കഫേ’യില്‍ ആണ് രാമശ്ശേരി ഇഡ്ഡലി ലഭ്യമാകുന്നത്.
പാലക്കാടന്‍ രുചി പെരുമയായ രാമശ്ശേരി ഇഡ്ഡലിയുടെ വ്യാജന്മാര് നേരത്തെ തന്നെ ഗുരുവായൂരില്‍ എത്തിയിരുന്നുവെങ്കിലും യഥാര്‍ത്ഥ രാമശ്ശേരി ഇഡലിയുടെ ഉപജ്ഞാതാക്കളുടെ സഹകരണത്തോടെ ഇതാദ്യമായാണ് ഒരു റസ്റ്റോറന്റ് ആരംഭിക്കുന്നത് എന്ന് ‘മദ്രാസ് സ്മാര്‍ട്ട് കഫെ ‘ ഉടമസ്ഥര്‍ പറയുന്നു.
മൈസൂര്‍ മസാല ദോശ, പനീര്‍ ചില്ലി ദോശ, മഷ്റൂം ദോശ, ഗാര്‍ലിക് ദോശ, ഗോപി ദോശ, ഷെസ്വാന് ദോശ, പൊടി ദോശ തുടങ്ങി വിവിധ തരം ദക്ഷിണേന്ത്യന്‍-ചൈനീസ് ദോശ വിഭവങ്ങളും രാമശ്ശേരി ഇഡ്ഡലി, ചെന്നൈ ഇഡ്ഡലി, മിനി ഇഡ്ഡലി, ചില്ലി ഇഡ്ഡലി തുടങ്ങിയ വൈവിധ്യമാര്‍ന്ന വെജിറ്റേറിയന്‍ വിഭവങ്ങളും മദ്രാസ് സ്മാര്‍ട്ട് കഫെ ഭക്ഷണ പ്രേമികളെ പ്രിയങ്കരമാക്കുന്നുണ്ട്.
ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന റോഡില്‍ ടാക്സി പാര്ക്കിന് മുന്‍ വശത്തായാണ് മദ്രാസ് സ്മാര്‍ട് കഫേ. ഫോണ്‍: 8289821321
Discussion about this post