തിരുവനന്തപുരം: മോഡി സ്തുതി വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. തന്റെ ട്വീറ്റ് വളച്ചൊടിച്ച് മോഡി സ്തുതിയായി വ്യാഖ്യാനിക്കുകയായിരുന്നു. മോഡി ചെയ്ത കാര്യങ്ങളെ അംഗീകരിക്കാതിരുന്നാല്‍ അത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം എന്താണെന്നും അതു പാര്‍ട്ടി ഫോറത്തില്‍ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരിക്കണം.
പാര്‍ട്ടി വിട്ട് തിരിച്ച് വന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മുരളീധരനെ ലക്ഷ്യമിട്ട് തരൂര്‍ പറഞ്ഞു. മോഡിയെയും ബിജെപിയേയും പാര്‍ലമെന്റിനകത്തും പുറത്തും വിമര്‍ശിച്ചിട്ടുണ്ട്. മോഡിയെ വിമര്‍ശിച്ചതിന് ബിജെപിക്കാര്‍ രണ്ടു കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും വിശ്വാസ്യത വീണ്ടെടുക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് തന്ത്രം പുനരാവിഷ്കരിക്കണമെന്നും തരൂര്‍ പറഞ്ഞു.
Discussion about this post