കോഴിക്കോട്: വിവാഹാഘോഷത്തിന്റെ ഭാഗമായി ആനയെ ഉപയോഗിച്ചതിനെതിരെ കേസ്. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍കെ, ആനയുടമ, പാപ്പാന് എന്നിവര്‍ക്കെതിരെയാണ് കേസ്. ഈ മാസം 18നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. വിവാഹപന്തലില്‍ ആനയുടെ മുകളില്‍ കേറിയാണ് വരന് എത്തിയത്.
സംഭവത്തില്‍ പ്രധിഷേധിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന് എതിരാണ്.
Discussion about this post