കൊല്ലം: പ്രളയ ദുരിതബാധിതരെ നെഞ്ചോട് ചേര്‍ത്ത് സഹായഹസ്തവുമായി രംഗത്തെത്തിയ നൗഷാദിനെ മലയാളക്കര മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ നൗഷാദിന്റെ നന്മയ്ക്ക് പിന്നാലെ ഇപ്പോള്‍ സൗദ എന്ന തുണിക്കച്ചവടക്കാരിയുടെ നന്മയാണ് എത്തുന്നത്. വീടുകള്‍ തോറും കയറി വില്പന നടത്താന്‍ തമിഴ്നാട്ടില്‍നിന്നു കൊണ്ടുവന്ന മുഴുവന്‍ തുണിത്തരങ്ങളും പ്രളയബാധിതര്‍ക്കു നല്‍കുകയായിരുന്നു ഇവര്‍.
പതിനെട്ടുവര്‍ഷമായി തുണി വില്പനക്കാരിയാണ് സൗദ. പെരുന്നാള്‍ വില്പന ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന മുഴുവന്‍ തുണിത്തരങ്ങളും പ്രളയദുരിതം കണ്ട് ഇവര്‍ കൈമാറുകയായിരുന്നു. കൊല്ലം സ്വദേശിയായ സൗദ ഇപ്പോള്‍ താമസിക്കുന്നത് കുറ്റിപ്പുറത്താണ്. ആക്ട് ഓണ്‍ എന്ന സംഘടനയുടെ കളക്ടിങ് പോയിന്റിലെത്തിയാണ് സൗദ സഹായവുമായി എത്തിയത്.
Discussion about this post