എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കളക്ടര്‍, ആഘോഷമാക്കരുതെന്ന് മുന്നറിയിപ്പ്

നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്നും സുഹാസ് കുറിച്ചു.

കൊച്ചി: എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയും ഇതേത്തുടര്‍ന്നുള്ള റെഡ് അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.

മുന്‍കരുതല്‍ എന്ന നിലയില്‍ നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുകയെന്നും കളക്ടര്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. IMD നല്‍കുന്ന അറിയിപ്പുകള്‍ അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിമാത്രമാണ് അവധി. നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്നും സുഹാസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എറണാകുളം ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 13 ) ചൊവ്വാഴ്ച്ച അതിതീവ്ര (204.5 ാാ വരെ) മഴയ്ക്കുള്ള സാധ്യതയും ഇതേത്തുടര്‍ന്നുള്ള റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നാളെ ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്. അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. IMD നല്‍കുന്ന അറിയിപ്പുകള്‍ അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിമാത്രമാണ് അവധി. നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല . മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും പൂര്‍വസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

#ശ്രദ്ധിക്കുക #അവധി_ആഘോഷമാക്കരുത്
#Collector #Ernakulam #Holiday #Return _a _kit #Letshelp #Safe_Ernakulam

Exit mobile version