തൃശ്ശൂര്‍: തലപ്പിള്ളി താലൂക്കിലെ അസുരന്‍കുണ്ട് ഡാം തുറക്കുമെന്ന് ജില്ലാ കലക്ടര്‍. ചേലക്കര ,പാഞ്ഞാള്‍, മുള്ളൂര്‍ക്കര പഞ്ചായത്തുകളിലെ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി.
ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയില്‍ എത്തി ചേരുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുന്‍ നിര്‍ത്തിക്കൊണ്ടാണ് ഡാം തുറന്ന് വിടുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Discussion about this post