ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അഡീഷണല്‍ സബ് കോടതിയിലെത്തി നടി ഐശ്വര്യ ലക്ഷ്മി. പരസ്യ കരാര്‍ ലംഘിച്ചതുമായി ബന്ധപ്പെച്ച കേസിലാണ് താരം കോടതിയിലെത്തിയത്. കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര് ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ താരം നേരത്തെ ഹര്‍ജി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം താരം കോടതിയില്‍ എത്തിയത്. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചതായി അറിയിച്ചു.
Discussion about this post