പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കി; അച്ഛനും ചെറിയച്ഛനുമടക്കം നാല് പേര്‍ അറസ്റ്റില്‍

പീഡനം സഹിക്കാനാകാത്തെ മൂത്ത കുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാര്‍ഡ് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും പിതാവിന്റെ സഹോദരമാരടക്കം നാലു പേര്‍ പിടിയില്‍. ഒരു വര്‍ഷത്തിലേറെ ഇവര്‍ കുട്ടികളെ പീഡിപ്പിച്ചാതായി കണ്ടെത്തി.

പീഡനം സഹിക്കാനാകാത്തെ മൂത്ത കുട്ടി നാവായിക്കുളം പഞ്ചായത്തിലെ വനിതാവാര്‍ഡ് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനിതാ വാര്‍ഡ് അംഗം പോലീസില്‍ വിവരമറിയിച്ചു. അപ്പോഴാണ് കുട്ടികളുടെ അമ്മയും പീഡനവിവരം അറിയുന്നത്.

തുടര്‍ന്ന് കല്ലമ്പലം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അമ്മ വീട്ടില്‍ ഇല്ലാത്ത സമയങ്ങളിലാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തി.

Exit mobile version