ആലപ്പുഴ: തിരുവമ്പാടിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ അടക്കം 3 പേരെ പോലീസ് അറസ്റ്റു ചെയ്തു. നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് നിഗമനത്തില്‍ പോലാസ് എത്തിയത്.
കൊല്ലപ്പെട്ട വീട്ടമ്മ മൊബൈല്‍ ഫോണ്‍ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു സിം കാര്‍ഡ് ഉട്ട് ഉപയോഗിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. അതിന് പുറമേ വീട്ടുമുറ്റത്തു കണ്ട പാദത്തിന്റെ അടയാളം, മുറിയില്‍നിന്നു ലഭിച്ച തലമുടി, മദ്യം വാങ്ങിയതിന്റെ ബില്‍ തുടങ്ങിയവയും പ്രതികളിലേക്കു പോലീസിനെ വേഗത്തില്‍ എത്തിച്ചു.
മറ്റു പല കേസുകളിലും ഉപയോഗിച്ച ശാസ്ത്രീയ രീതിയാണ് ഇവിടെയും ഉപയോഗിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട ജാക്വിലിന് പണം പലിശയ്ക്കും നല്‍കിയിരുന്നു. ഇവരുടെ വീട് അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. ജാക്വിലിന്റെ പണവും ആഭരണങ്ങളും അപഹരിക്കാന്‍ അജ്മലും മുംതാസും ചേര്‍ന്നാണ് പദ്ദതി തയാറാക്കിയത്.
വീട്ടിലെത്തിയ ഇരുവരും ബോധപൂര്‍വ്വം വഴക്കുണ്ടാക്കുകയും ഇവരെ കൊലപ്പെടുത്തുകയുമായിരുന്നു അന്വേഷണ സംഘം കണ്ടെത്തി. ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും പണവും മൊൈബല്‍ ഫോണും എടുത്ത ശേഷമാണ് പ്രതികള്‍ പോയത്. ഇതിനിടെ ജാക്വിലിനെ ഫോണില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് മകന് വിദേശത്ത് നിന്നും എത്തി.
തുടര്‍ന്നാണ് ജാക്വിലിന്റെ മരണ വിവരം പുറം ലോകം അറിയുന്നത്. സംഭവത്തില്‍ പുന്നപ്ര സ്വദേശി അജ്മല്‍, പവര്‍ ഹൗസ് വാര്‍ഡ് സ്വദേശിനി മുംതാസ്, സീനത്ത് എന്നിവരാണ് പ്രതികള്‍. അപഹരിച്ച സ്വര്‍ണ്ണം നില്ക്കാന് ശ്രമിച്ചതിനാണ് സീനത്ത് പിടിയിലായത്.
Discussion about this post