തിരുവന്തപുരം: എല്ലാം ദൈവത്തിന്റെ വിധിയാണ് അത് നടപ്പിലായി സനല്‍കുമാറിന്റെ കൊലപാതകത്തിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സനല്‍കുമാറിന്റെ ഭാര്യ വിജി. കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.
അല്‍പ്പസമയം മുമ്പായിരുന്നു ഹരികുമാര്‍ ആത്മഹത്യ ചെയ്തത്. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിജി ഇന്ന് സനല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹരികുമാര്‍ തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വീട്ടിലെത്തിയെന്നും വിവരമുണ്ടായിരുന്നു.
കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ കുടുംബത്തോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഭാര്യയോടും അടുത്ത ബന്ധുക്കളോടുമായിരുന്നു അന്വേഷണസംഘം ആവശ്യമുന്നയിച്ചത്.
Discussion about this post