ന്യൂഡല്‍ഹി; അയോധ്യ തര്‍ക്കഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ച പരാജപ്പെട്ടുവെന്ന് മധ്യസ്ഥ സമിതി. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തില്‍ ഉള്ള മധ്യസ്ഥ സമിതി വിഷയത്തില്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
ഹിന്ദു, മുസ്ലിം വിഭാഗങ്ങളിലെ തീവ്രചിന്താഗതിക്കാരെ അനുരഞ്ജന ചര്‍ച്ചയിലൂടെ അഭിപ്രായ ഐക്യത്തില്‍ എത്തിക്കുന്നതില്‍ പരാജയപെട്ടുവെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പരിഗണിക്കും.
മാര്‍ച്ച് 8 ന് ആരംഭിച്ച് 155 ദിവസങ്ങള്‍ പിന്നിട്ട മധ്യസ്ഥ ശ്രമങ്ങള്‍ ആണ് പരാജയപ്പെട്ടത്
Discussion about this post