ന്യൂഡല്‍ഹി; സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ 30 ജഡ്ജിമാരാണ് സുപ്രീംകോടതിയില്‍ ഉള്ളത്. ഇത് 33 ആയി ഉയര്‍ത്തും. കേസുകളുടെ ആധിക്യം കൂടിയ സാഹചര്യത്തിലാണ് തീരുമാനം.
ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ജമ്മു കശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എല്ലാവര്ക്കും ജോലിയിലും വിദ്യാഭ്യാസത്തിലും പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.
ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. ചിട്ടി ഫണ്ട് തട്ടിപ്പുകള്‍ തടയാനാണ് പുതിയ നിയമഭേദഗതി.
Discussion about this post