ന്യൂഡല്‍ഹി: ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ ആണ് മാന്‍ വെര്‍സസ് വൈല്‍ഡ്. ഇത്തവണ പ്രോഗ്രാമില്‍ അതിഥിയായി എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആണ്. ഓഗസ്റ്റ് പന്ത്രണ്ടിന് രാത്രി 9 മണിക്കാണ് പരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്.
ഡിസ്കവറി ചാനല്‍ 2006 ലാണ് മാന്‍ വെര്‍സസ് വൈല്‍ഡ് ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതില്‍ ഒരാള്‍ ഒറ്റയ്ക്ക് പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ് കാണിക്കുന്നത്. ഇത്തവണത്തെ എപ്പിസോഡില്‍ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോഡിയെ കാണുന്നതാണ് തീം.
Discussion about this post