ചെന്നൈ: ബിഗ് ബോസ് മൂന്ന് തമിഴ് പതിപ്പില്‍ നടന് ശരവണന്റെ വെളിപ്പെടുത്തലാണ് ഇന്ന് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നുവെന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. അവതാരകനും നടനുമായ കമല്ഹാസന് പൊതുബസില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നതിനിടെയാണ് ശരവണന് തുറന്ന് പറഞ്ഞിരിക്കുന്നത്.
ബസില്‍ പോകുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താന്‍ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട്-കമല്ഹാസന് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇതിനിടെയാണ് ശരവണന് തന്റെ ചെയ്തികള്‍ തുറന്ന് പറഞ്ഞത്. കോളേജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന് പറഞ്ഞത്. കമല്ഹാസന് ഇയാളുടെ തുറന്നുപറച്ചിലിനെ എതിര്‍ത്തതും ഇല്ല. ഇതോടെ വിവാദം ശക്തമായി. ട്വിറ്ററില്‍ മറ്റും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
A Tamil channel aired a man proudly proclaiming he used the Public Bus Transport system to molest/grope women – to cheers from the audience.
And this is a joke. To the audience. To the women clapping. To the molester.
Damn. https://t.co/kaL7PMDw4u
— Chinmayi Sripaada (@Chinmayi) July 27, 2019
Discussion about this post