ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ 29ന് വിശ്വാസ വോട്ട് തേടും. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസ വോട്ട് തേടുമെന്നും പിന്നാലെ സാമ്പത്തിക ബില്ല് പാസാക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം തന്ന കര്‍ണാടകയിലെ ജനങ്ങളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ വീണതിന് പിന്നാലെ ഇന്നാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലാംതവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.
കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യസര്‍ക്കാരിനെ പിന്തുണച്ച 16 എംഎല്‍എമാര്‍ മറുകണ്ടം ചാടിയതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ സര്‍ക്കാര്‍ വീണു. ഇതേത്തുടര്‍ന്നാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.
Discussion about this post