ബാംഗ്ലൂര്‍; തന്നെ പിന്നില്‍ നിന്ന് കുത്തിയത് ബിജെപിയല്ല, വിമത എംഎല്‍എമാരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. നിയമസഭയില്‍ സംസാരിക്കവേയാണ് സഖ്യ സര്‍ക്കാര്‍ വീഴുമെന്ന സൂചന നല്കി ഡികെ ശിവകുമാര്‍ സംസാരിച്ചത്.
‘ബിജെപി നേതാക്കളല്ല എന്നെ പിന്നില്‍ നിന്ന് കുത്തിയത്, ഇപ്പോള്‍ മുംബൈയിലുള്ള വിമത എംഎല്‍എമാരാണ്. ‘നിങ്ങള്‍ പേടിക്കേണ്ടതില്ല, അവര്‍ ഇത് എല്ലാവരോടും ചെയ്യും. അവര്‍ക്ക് മന്ത്രിമാരാകാന്‍ സാധിക്കില്ല, ഞാന്‍ നിങ്ങളോട് പറയുകയാണ്’- ഡികെ ശിവകുമാര്‍ കര്‍ണാടക നിയമസഭയില്‍ പറഞ്ഞു.
‘ഞാന്‍ കാരണമാണ് പലര്‍ക്കും അവസരം ലഭിച്ചത്. ഞങ്ങള്‍ക്ക് എംഎല്‍എമാരെ പൂട്ടിവയ്ക്കാമായിരുന്നില്ലേ? പക്ഷേ ഞങ്ങളത് ചെയ്തില്ല, കാരണം ഞങ്ങളവരെ വിശ്വസിച്ചിരുന്നു. അവരെ ഇവിടെ കൊണ്ടുവരൂ, അവര്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്യട്ടേ’- അദ്ദേഹം
പറഞ്ഞു.
അതെസമയം വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഡികെ ശിവകുമാറിന്റെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്.
Discussion about this post