ചെന്നൈ: മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘സര്‍ക്കാരി’നെതിരായ പ്രതിഷേധത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. നേതാക്കളെ പരിഹസിച്ചാല്‍ പ്രവര്‍ത്തകര്‍ ക്ഷുഭിതരാകുന്നത് സ്വഭാവികമാണെന്നും കോടികള്‍ വരുമാനം ഉണ്ടാക്കുന്ന സിനിമക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണ്ണാഡിഎംകെയ്ക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതില്‍ പ്രധാനം സര്‍ക്കാര്‍ സൗജന്യമായി നല്കിയ വസ്തുക്കള്‍ തീയിടുന്ന രംഗവും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ അമിത മരുന്നുനല്‍കി കൊലപ്പെടുത്തുന്നതുമാണ്. ചിത്രത്തിലെ കോമളവല്ലിയെന്ന കഥാപാത്രം മുന്‍ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അണ്ണാഡിഎംകെയ്ക്ക് ആക്ഷേപമുണ്ട്.
ഇതിനെതിരെയാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിജയ്ക്കെതിരെയും സിനിമക്കെതിരെയും രംഗത്ത് വന്നത് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചിത്രത്തില്‍ നിന്നും ഈ രംഗങ്ങള്‍ നീക്കം ചെയ്തിരുന്നു. അതേസമയം ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ വിജയ് ആരാധകരും പ്രതിഷേധിച്ചു.
Discussion about this post