ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധിക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേശവ് ചന്ദ് യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദമൊഴിഞ്ഞത്.
രാഹുല്‍ ഗാന്ധിയുടെ പേരാട്ടത്തിന് ഒപ്പമാണ് താനെനും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും കേശവ് ചന്ദ് രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച രാജി കത്തില്‍ വ്യക്തമാക്കി.
2018 മെയിലാണ് കേശവ് ചന്ദ് യാദവിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ സംഘടനാ ചുമതലകള്‍ വഹിച്ചിരുന്ന യാദവ് നേരത്തെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്നു.
Discussion about this post