ഹൈദരാബാദ്: വ്യത്യസ്ത ഭക്ഷണങ്ങള്‍ നിരത്തി മുന്‍നിരയില്‍ ഇടംപിടിച്ച കമ്പനിയായ മക്ഡൊണാള്‍ഡില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി അമ്മയും മകളും. ഹൈദരാബാദിലാണ് സംഭവം. ദുരനുഭവം സോഷയല്മീഡിയയിലൂടെയാണ് യുവതി പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ദൃശ്യങ്ങള്‍ വൈറലായത്.
മക്ഡൊണാള്‍ഡ്സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ബര്‍ഗറില്‍ പച്ചമാംസമാണ് ഇവര്‍ക്ക് ലഭിച്ചത്. ഒന്നു ചൂടുപോലും കൊള്ളിക്കാതെയുള്ള കോഴിയുടെ പച്ചമാംസമാണ് ബര്‍ഗറില്‍ കുത്തിനിറച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു. ഇറച്ചി കണ്ടപ്പാടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.
കഴിച്ചു തുടങ്ങിയപ്പോള്‍ വേവിക്കാത്തതെന്ന തോന്നലുണ്ടായിരുന്നതുകൊണ്ട് ബര്‍ഗര്‍ മുഴുവനും കഴിച്ചില്ലെന്ന് അമ്മയും മകളും പറഞ്ഞു. സംഭവം അറഞ്ഞതിനെത്തുടര്ന്ന് ഇതില്‍ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. അംഗീകൃത ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ സ്ഥലത്തില്ലാത്തതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാ ണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post