ശ്രീനഗര്‍: അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് തുടക്കമായി. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് തീര്‍ത്ഥയാത്രയ്ക്ക് ഒരുക്കിയിരിക്കുന്നത്. ജമ്മു കാശ്മീരില്‍ ഒരുക്കിയിട്ടുള്ള ബേസ് ക്യാമ്പില്‍ നിന്നാണ് ആദ്യ തീര്‍ത്ഥാടക സംഘം യാത്ര ആരംഭിച്ചത്.
നേരത്തേ അമര്‍നാഥ് യാത്രയ്ക്ക് നേരെ പുല്‍വാമ മോഡലില്‍ ഭീകരാക്രമണം ഉണ്ടാന്‍ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വഴിയില്‍ ഉടനീളം നിരവധി സുരക്ഷാ സംഘങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ സിആര്‍പിഎഫിന്റെ സംഘം ബൈക്കില്‍ തീര്‍ത്ഥാടകരെ അനുഗമിക്കുന്നുമുണ്ട്. ദ്രുതകര്‍മസേനയും രംഗത്ത് ഉണ്ട്. പ്രധാന സ്ഥലങ്ങളിലെല്ലാം തന്നെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Discussion about this post