ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനത്തിനാണ് കേന്ദ്രസര്‍ക്കാറിന്റെ തടയിടല്‍. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയിലാണ് മെട്രോയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 50 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിനും 50 ശതമാനം കേന്ദ്രസര്‍ക്കാറിനുമാണ്. നിലവില്‍ മെട്രോയില്‍ ആര്‍ക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ജൂണിലാണ് മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, തീരുമാനത്തിനെതിരെ ഡല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് രംഗത്തെത്തിയിരുന്നു.
Discussion about this post