വിജയവാഡ: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെതിരെ മറ്റൊരു നീക്കവുമായി മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. നായിഡുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. നായിഡുവിന്റെ മകന് നര ലോകേഷിന്റെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി, പകരം നാല് സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയത്. അതേസമയം, ബാക്കിയുള്ള കുടുംബാംഗങ്ങളുടെ സുരക്ഷ പൂര്‍ണ്ണമായി ഒഴിവാക്കി.
അതേസമയം, പുതിയ സര്‍ക്കാരിന്റെ നീക്കത്തില്‍ ടിഡിപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഈ മാസം ആദ്യം നായിഡുവിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരേ ടിഡിപി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചിലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച പ്രജാ വേദിക എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റാന്‍ മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി ഉത്തരവിട്ടിരുന്നു.
Discussion about this post