ചെന്നൈ: ചെന്നൈ നഗരം അതിരൂക്ഷമായ വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐടി കമ്പനികളിലെ തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കമ്പനികള്‍. എന്നാല്‍ ഫ്ളാറ്റില്‍ വെള്ളം ഇല്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നാണ് ടെക്കികള്‍ പറയുന്നത്.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടെക്കികളോട് കമ്പനി ബംഗളൂരു, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള ബ്രാഞ്ചുകളിലേക്ക് മാറാനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഒഎംആറില്‍ അറുന്നൂറോളം ഐടി ഇതര കമ്പനികളാണ് നിലവില്‍ ഉള്ളത്. നാനൂറ് ദശലക്ഷം ലിറ്റര്‍ വെള്ളം ഉപയോഗിച്ചിരുന്ന ഐടി ക്യാമ്പസുകളില്‍ വരള്‍ച്ച വന്നതോടെ അറുപത് ശതമാനത്തോളം ജലലഭ്യത കുറഞ്ഞു. ഇവിടങ്ങളിലേക്ക് സ്വകാര്യ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത് ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്.
Discussion about this post