ന്യൂഡല്‍ഹി: ലോക്സഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് തുടരും. കേരളത്തിന് പുറമെ പഞ്ചാബ്, രാജസ്ഥാന്, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
കേരളത്തില്‍ നിന്നും ശശി തരൂരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ലണ്ടനില്‍ ഇന്ത്യാ-പാകിസ്താന് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ തിരിച്ചെത്തിയിരുന്നില്ല. ലോക്സഭാ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇന്ന് തുടങ്ങും.
സ്പീക്കര്‍ ആരെന്ന ബിജെപിയുടെ തീരുമാനവും ഇന്ന് വരും. കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതിയുടെ യോഗവും ഇന്ന് ചേരും.
Discussion about this post