ശ്രീനഗര്‍: മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജമ്മുകശ്മീരിലെ ലഡാക്കിലാണ് സൈനികര്‍ യോഗ പ്രകടനം നടത്തിയത്. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ അഭ്യാസപ്രകടനം.
ലഡാക്കില്‍ 18000 അടി മുകളില്‍ മഞ്ഞുമരുഭൂമിയില്‍ സൈനികര്‍ യോഗയുടെ വിവിധ മുറകള്‍ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുളളത്. സൂര്യനമ്സ്കാരം ഉള്‍പ്പെടെയുളള വിവിധ യോഗമുറകളാണ് ഇവര്‍ ചെയ്തത്. സൈനിക വേഷത്തിലായിരുന്നു ഇവര്‍. കഠിനമായ തണുപ്പിനെ ചെറുക്കാന്‍ മേല്‍വസ്ത്രം ധരിച്ചിട്ടുണ്ട്. നിലത്ത് മഞ്ഞിന് മുകളില്‍ ഒരു തുണിവിരിച്ചാണ് ഇവര്‍ യോഗ ചെയ്യുന്നത്.
#WATCH: Indo-Tibetan Border Police (ITBP) performs 'yoga' at an altitude of 18,000 feet in Ladakh, ahead of #InternationalYogaDay on June 21. #JammuAndKashmir pic.twitter.com/QL1eTzqzEv
— ANI (@ANI) June 14, 2019
Discussion about this post