പശ്ചിമ ബംഗാള്‍: പശ്ചിമബംഗാളില്‍ ബിജെപി റാലിക്കിടെ വന്‍ സംഘര്‍ഷം. പശ്ചിമബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഘര്‍ഷം. പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
ബിജെപി പ്രവര്‍ത്തകര്‍ കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ പ്രവര്‍ത്തകരെ ബാരിക്കോഡ് വെച്ച് പ്രവര്‍ത്തകരെ തടഞ്ഞു. അതേസമയം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് സേന കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയായി ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ബംഗാളില്‍ വ്യാപകമായ സംഘര്‍ഷങ്ങളാണ് നടക്കുന്നത്. സംഭവത്തില്‍ നാല് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂന്ന് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.
Discussion about this post