ന്യൂഡല്‍ഹി: നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മോസ്കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തില്‍ ഇതാദ്യമായി താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറായി. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റഷ്യയാണ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ചര്‍ച്ചയില്‍ അമേരിക്ക, പാകിസ്താന്, ചൈന എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ, ടിസിഎ രാഘവന് എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അമര്‍ സിന്‍ഹ അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ്. പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നു ടിസിഎ രാഘവന്. അഫ്ഗാനിസ്താനിലെ സമാധാന സംരക്ഷണത്തിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ എല്ലാ പിന്തുണയുണ്ടാകുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രാവിഷ് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇതാദ്യമായാണ് അഫ്ഗാനിസ്താനിലെ സമാധാനവുമായി ബന്ധപ്പെട്ട് താലിബാനുമായി ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.
ഇറാന്, കസാഖിസ്ഥാന്‍, കിര്ഗിസ്താന്, താജിക്കിസ്താന്‍, തുര്ക്ക്മെനിസ്താന്, ഉസ്ബെക്കിസ്താന് എന്നീ രാജ്യങ്ങള്‍ക്കും മോസ്കോ ഫോര്‍മാറ്റ് എന്നു പേരിട്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post