അലിഗഢ്: അലിഗഢില്‍ രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും കുട്ടിയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ടു. തന്റെ മകള്‍ക്കു നീതി ലഭിക്കണം. പ്രതികളെ തൂക്കിലേറ്റണം. അമ്മ പറഞ്ഞു.
എന്റെ മകളെ കാണാതായത് മെയ് 30-ന് എന്റെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ്. ഇവിടെയെല്ലാം ഞങ്ങള്‍ തിരഞ്ഞു. പക്ഷേ അവളെ കണ്ടെത്താനായില്ല. പിന്നെ മെയ് രണ്ടിനാണ് അവളെക്കുറിച്ചു ഞങ്ങളറിഞ്ഞത്. തൂപ്പുകാരാണു ഞങ്ങള്‍ക്കു വിവരം നല്‍കിയത്. പിന്നീട് അത് അവള് തന്നെയാണെന്നു ഞങ്ങള്‍ ഉറപ്പിക്കുകയായിരുന്നു.
ഞങ്ങള്‍ അവളുടെ മൃതദേഹം കാണുമ്പോള്‍ അതില്‍ ഒരു കൈയില്ലായിരുന്നു. അവളുടെ കണ്ണുകള്‍ ആസിഡൊഴിച്ച് കത്തിച്ചിരുന്നു. കാലുകള്‍ ഒടിഞ്ഞിരുന്നു. എന്തിനാണ് അവര്‍ അവളോടിതു ചെയ്തതെന്നു ഞങ്ങള്‍ക്കറിയില്ല. പ്രതിയുടെ കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്യണം. ഞങ്ങള്‍ക്കു നീതി വേണം.’- അമ്മ പറഞ്ഞു.
അതേസമയം, കുട്ടിക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. സംഭവം മനുഷ്യത്വരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു.
Discussion about this post