മുംബൈ: യുവതിയെ പീഡനത്തിന് ഇരയാക്കിയ സിനിമ നിര്‍മ്മാതാവും സംഗീത സംവിധായകനും അറസ്റ്റില്‍. സിനിമയില്‍ ചാന്‍സ് തരാം എന്ന് പറഞ്ഞാണ് 22 കാരിയെ വലയില്‍ വീഴ്ത്തിയത് എന്നാണ് പരാതി.
മുംബൈയിലെ ചാര്‍പോക്കിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവ മുന്ദ്ര സിംഗ് നാഗര്‍, സംഗീതസംവിധായകന് കരണ്‍ വാഹി എന്നിവരെ പോലീസ് പിടികൂടി.
മോഡലായ യുവതിയെ തന്റെ സൂഹൃത്താണ് ഇരുവരുമായി പരിചയപ്പെടുത്തിയത്. തുടര്‍ന്ന് യുവതിക്ക് അടുത്ത സിനിമയില്‍ അഭിനയിക്കാനും അസിസ്റ്റന്റ് ഡയറക്ടറാകാന്‍ അവസരം നല്‍കുമെന്നും പറഞ്ഞു. പിന്നീട് ഒരു പാര്‍ട്ടിയുണ്ട് പങ്കെടുക്കണം എന്ന് പറഞ്ഞ് യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി. തുടര്‍ന്ന് യുവതിയെ കയറിപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരില്‍ നിന്നും രക്ഷപ്പെട്ടോടിയ യുവതിക്ക് അധിക ദൂരം എത്താനായില്ല അവര്‍ മയങ്ങി വീണു. പിന്നീട് പിറ്റേന്ന് രാവിലെ ആണ് യുവതി കണ്ണ് തുറന്നത്.
എന്നാല്‍ ദേഹമാസകലം വേദന അനുഭപ്പെട്ടപ്പോഴാണ് യുവതി പീഡനത്തിന് ഇരയായ വിവരം മനസിലാക്കുന്നത്. ഇതോടെ 22കാരി പോലീസില്‍ പരാതി നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Discussion about this post