ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന് അടക്കം നാല് പേര് കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബച്ചേലിക്കടുത്ത് നക്സലുകള്‍ നടത്തിയ കുഴിബോംബ് സ്ഫോടത്തില്‍ ബസ് തകര്‍ന്നാണ് അപകടമുണ്ടായത്.
വീണ്ടും മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കവെയാണ്. നവംബര്‍ 12നും 20നുമാണ് ഛത്തീസഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടാവുന്നത് ഒക്ടോബര്‍ മാസത്തില്‍ ഇത് മൂന്നാം തവണയാണ്. ഒക്ടോബര്‍ 30ന് ഉണ്ടായ ആക്രമണത്തില്‍ ദുരദര്ശന് കാമറമാന്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 27ന് ഉണ്ടായ സ്ഫോടനത്തിലും നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post