ജയ്പൂര്‍: ആശുപത്രി കിടക്കയില്‍ കിടക്കുന്ന രോഗിയെ ക്രൂരമായി മര്‍ദ്ദിച്ച് ഡോക്ടര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. വീഡിയോ വൈറല്‍ ആയതോടെ ആരോഗ്യമന്ത്രി രഘു ശര്‍മ്മ അന്വേഷണത്തിന് ഉത്തരവിട്ടു. ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളേജിലാണ് സംഭവം.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നീല ഷര്‍ട്ട് ധരിച്ചെത്തിയ റസിഡന്റ് ഡോക്ടറാണ് രോഗിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. ഇയാള്‍ മാസ്കും ധരിച്ചിട്ടുണ്ട്. ആദ്യം ബെഡിന് പുറത്ത് നിന്ന് മര്‍ദ്ദിക്കുന്നത് രോഗി തടയുമ്പോള്‍ ഡോക്ടര്‍ ബെഡില്‍ കയറിനിന്ന് അടിയ്ക്കുകയും ചവിട്ടുകയും ചെയ്യുകയായിരുന്നു.
ഡോക്ടറെ പിടിച്ചുമാറ്റാനോ തടയാനോ കണ്ടുനില്ക്കുന്നവര് ശ്രമിക്കുന്നില്ല എന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. പിന്നീട് മറ്റ് ഡോക്ടര്‍മാരെത്തിയാണ് ഇയാളെ പിടിച്ചു മാറ്റിയത്. മര്‍ദ്ദനത്തിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.
#WATCH: A resident doctor beat up a patient in Sawai Man Singh (SMS) Medical College in Jaipur, Rajasthan, yesterday. Raghu Sharma, Medical & Health Minister of Rajasthan says,' We have asked for a report on the video as to what really happened.' pic.twitter.com/9mU97nwif2
— ANI (@ANI) June 3, 2019
Discussion about this post