മുംബൈ: ഉലകനായകന് കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസന് മുംബൈ പോലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചു. അക്ഷര ഹാസന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തികച്ചും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത്. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് അവര്‍ ഇത് ചെയ്തതെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ ഇരയാക്കുന്നത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്- അക്ഷര ഹാസന് പറയുന്നു.
ചിത്രം ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്. മീ ടൂ കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും ചിത്രങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് കണ്ടുപിടിക്കാന്‍ മുംബൈ പോലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ടെന്നും അക്ഷര ഹാസന് പറയുന്നു.
Discussion about this post