നെടുങ്കണ്ടം: 17-വയസുകാരിയ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മധ്യപ്രദേശ് മാണ്ഡ്ല സ്വദേശി അരവിന്ദ് പ്രെസ്തെയെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്.
ഉടുമ്പന്‍ചോലക്ക് സമീപം കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ എസ്റ്റേറ്റില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുകയായിരുന്ന മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി. വിട്ടില്‍ ആളില്ലാത്ത സമയം നോക്കി യുവാവ് അതിക്രമിച്ച് കേയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രതിയെ തള്ളിമാറ്റി പെണ്‍കുട്ടി പുറത്തേക്ക് ഓടുന്നതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മുഖത്ത് കടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ സമീപ വാസികള്‍ ഓടിയെത്തി, അപ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതിയെ സിഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിക്കെതിരേ പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post