ന്യൂഡല്‍ഹി; രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ അമിത് ഷാ ധനകാര്യ മന്ത്രിയാകാനുള്ള സാധ്യത വര്‍ധിക്കുന്നു.
ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി, തനിക്ക് പുതിയ ചുമതലകള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡിക്ക് കത്തയച്ചു. ഈ പഞ്ചാത്തലത്തിലാണ് അമിത് ഷാ ധനമന്ത്രിയാകാനുള്ള സാധ്യത വര്‍ധിക്കുന്നത്.
കഴിഞ്ഞ പതിനെട്ട് മാസങ്ങളായി തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരില്‍ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡിക്ക് അരുണ്‍ ജെയ്റ്റ്ലി കത്തയച്ചു. ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടതോടെ അമിത് ഷാ ധനകാര്യ വകുപ്പ് മന്ത്രിയാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന അരുണ്‍ ജെയ്റ്റ്ലിക്ക് പകരം അമിത് ഷാ ധനമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
Discussion about this post