ഗാന്ധിനഗര്‍: ചിരാതുകള്‍ കത്തിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയുടെ പിറന്നാള്‍ ആഘോഷിച്ച് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍. സംഭവത്തില്‍ ആറു പേര് അറസ്റ്റിലായിട്ടുണ്ട്.
സൂറത്തില്‍ ലിംബായത്ത് മേഖലയിലുള്ള സൂര്യമുഖി ഹനുമാന് ക്ഷേത്രത്തിലായിരുന്നു പിറന്നാളാഘോഷം. ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് വെച്ചും ഗോഡ്സെയുടെ ചിത്രത്തിന് മുന്നില്‍ ചിരാതുകള്‍ കത്തിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കേമമായിട്ടാണ് പിറന്നാള്‍ ആഘോഷിച്ചത്. ഇതെല്ലാം കവര്‍ ചെയ്യാന്‍ പ്രാദേശിക ചാനലിന്റെ ക്യമറാമാനെയും ഇവര്‍ പ്രത്യേകം ക്ഷണിച്ചു വരുത്തിയിരുന്നു.
ഇതെല്ലാം ചാനല്‍ സംപ്രേഷണം ചെയ്തതോടെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. ഇതോടെ വിവാദത്തിലേയ്ക്ക് കൂപ്പു കുത്തി വീഴുകയായിരുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകനായ ഹിരണ്‍ സുമ്ര എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. ഇയാള്‍ തന്നെയാണ് ഈ ക്ഷേത്രത്തിലെ പൂജാരി. പതിനഞ്ചിലധികം യുവാക്കളാണ് ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
Discussion about this post