ഹൈദരാബാദ്: രാവിലെ സ്കൂളിലേയ്ക്ക് വരുന്ന കുട്ടികള്‍ കാണുന്നത് പുഞ്ചിരിയോടെ കാത്ത് നില്ക്കുന്ന പ്രധാന അധ്യാപികയെയാണ്. ശേഷം കുട്ടികളെ സ്വാഗതം ചെയ്യുന്നത് തന്നെ കെട്ടിപ്പിടിച്ചും ഷേക്ഹാന്ഡും നല്‍കിയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ രൂപാ മിസ്സിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തി.
തെലങ്കാനയിലെ യദാദ്രി-ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളിലെ പ്രധാന അധ്യാപികയാണ് രൂപാ. ചൂരല്‍ വടിയും കണ്ണുരുട്ടിയും അല്ല കുട്ടികളെ നോക്കേണ്ടത് മറിച്ച് സ്നേഹത്തിന്റെ പാതയിലാണെന്ന് രൂപ തിരിച്ചറിഞ്ഞത് ഒരു പലസ്തീനിയന്‍ വീഡിയോ ആണ്. യുദ്ധത്തിന്റെ ദുരിതഫലങ്ങളനുഭവിക്കുന്ന മേഖലയിലെ കുട്ടികള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായി പലസ്തീനിലെ ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന് വിദ്യാര്‍ത്ഥികളെ ഇങ്ങനെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ആയിരുന്നു അത്.
വീഡിയോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപ ആവിഷ്കരിച്ച സ്വാഗത പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്ലാസ് മുറിയുടെ വാതിലില്‍ നാല് ചിഹ്നങ്ങള്‍ പതിച്ചിട്ടുണ്ട്. അവയിലേതാണ് കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് എന്നത് അനുസരിച്ചാണ് സ്വാഗതം. ചിഹ്നങ്ങളിലൊന്ന് ഹൃദയത്തിന്റേതാണ്. അതില്‍ തൊടുന്ന കുട്ടികളെ രൂപാ മിസ് ആലിംഗനം ചെയ്ത് സ്വീകരിക്കും. മറ്റുള്ളവരെയും അവര്‍ തെരഞ്ഞെടുക്കുന്ന ചിഹ്നമനുസരിച്ച് സ്വാഗതം ചെയ്യും.
After seeing the viral of the Palestine teacher uniquely greeting students, Principal of TSWREIS, Addaaguduru, Rupa tried the same. The experience was 'emotional', she said to me. TSREIS schools across are replicating this. pic.twitter.com/qLvhN44HcB
— Bala (@naartthigan) May 10, 2019
Discussion about this post