കൊല്‍ക്കത്ത: ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പകരം ആ സ്ഥലത്ത് തന്നെ പുതിയ നിര്‍മ്മിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. പ്രതിമ നിര്‍മ്മിക്കാനുള്ള പണം പശ്ചിമ ബംഗാളിനുണ്ടെന്ന് മമത പ്രതികരിച്ചു.
വിദ്യാസാഗറിന്റെ പ്രതിമ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. പ്രതിമ നിര്‍മിക്കാനുള്ള പണം ബംഗാളിനുണ്ട്. 200 വര്‍ഷത്തെ പാരമ്പര്യം അദ്ദേഹത്തിന് തിരിച്ചുനല്‍കാനാകുമോ? ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങള്‍ പറയുന്നു തൃണമൂലാണ് പ്രതിമ തകര്‍ത്തതെന്ന്. ഇത്രയധികം കള്ളം പറയുന്നതിന് അദ്ദേഹം അനുഭവിച്ചേ മതിയാകൂ. ആരോപണങ്ങള്‍ തെളിയിക്കൂ. അല്ലാത്തപക്ഷം ജയിലില്‍ പോകേണ്ടിവരുമെന്നും മോഡിക്ക് മമത മുന്നറിയിപ്പ് നല്കി.
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ അവര്‍ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന് ബിജെപിയുടെ സഹോദര സ്ഥാപനമാണെന്നാണ് മമത പരിഹസിച്ചത്.
നേരത്തെ ബംഗാളിലെ നവോത്ഥാന നായകന് ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന മോഡിയുടെ പരാമര്‍ശത്തെയും ബിജെപി പുതിയ പ്രതിമ നിര്‍മ്മിക്കുമെന്ന വാഗ്ദാനത്തെയും വിമര്‍ശിച്ചുകൊണ്ടാണ് മമത രംഗത്തെത്തിയത്.
Discussion about this post