സഹോദരിയുടെ സ്വപ്‌നം സഫലമാക്കാന്‍ 13കാരന്‍ സമ്പാദിച്ചത് 62000 രൂപയുടെ ചില്ലറ; രണ്ടര മണിക്കൂറെടുത്ത് എണ്ണിത്തിട്ടപ്പെടുത്തി ഹോണ്ട ഷോറൂം അധികൃതര്‍

ജയ്പൂര്‍: സഹോദരിയുടെ സ്‌കൂട്ടര്‍ എന്ന സ്വപ്‌നം സഫലമാക്കാന്‍ അനിയന്‍ സമ്പാദിച്ചത് 62000 രൂപ. 13 വയസ്സുകാരനണ് മനസാന്നിധ്യം കൊണ്ട് ഇത്രയും രൂപ സ്വന്തമക്കിയത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സ്‌കൂട്ടര്‍ വാങ്ങാന്‍ സഹോദരിയോടൊപ്പം എത്തിയത് ഹോണ്ടയുടെ ഷോറൂമിലേക്കായിരുന്നു. ജോലി കഴിഞ്ഞ് ഷോറൂം അടയ്ക്കുന്ന നേരമായിരുന്നു 2 ബാഗ് നിറയെ കോയിനുമായി കുട്ടികള്‍ എത്തിയത്. യാഷ് എന്നാണ് ആ കുട്ടി മിടുക്കന്റെ പേര്.

വര്‍ഷങ്ങളായി യാഷ് ചേച്ചിക്ക് വേണ്ടി കരുതിവെച്ച തുക എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല എന്ന് പറഞ്ഞ് ഷോറൂം ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ വര്‍ഷങ്ങളായി ഉണ്ടാക്കിയ കാശാണ് എന്ന് യാഷ് വിഷമിച്ച് പറഞ്ഞപ്പോള്‍ അധികൃതര്‍ സമ്മതിച്ചു. പിന്നീട് രണ്ടര മണിക്കൂര്‍ ഇരുന്നാണ് ജീവനക്കാര്‍ കാശ് എണ്ണി തിട്ടപ്പെടുത്തിയത്. കുട്ടികളുടെ കഥയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Exit mobile version