ഡല്‍ഹി: ഇന്ത്യക്കാരെല്ലാം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഉടന്‍ മടങ്ങിയെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അവിടെ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ തന്നെ ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി ഇന്ത്യക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം വീണ്ടും അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത് ഇനിയും ലിബിയയില്‍ അവശേഷിക്കുന്നവരോടാണ്.
ഇപ്പോള്‍ ട്രിപ്പോളി വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകളുണ്ട്. എന്നാല്‍ വിമാനത്താവളം അടച്ചാല്‍ ആളുകളെ രക്ഷിക്കാന്‍ കഴിയാതെയാവുമെന്നും ലിബിയയില്‍ സ്ഥിരം ജോലികളിലുള്ളവരെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ തിരികെ പോകാന്‍ അനുവദിക്കാമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. അതുകൊണ്ട് ആളുകള്‍ എത്രയും വേഗം ലീവെടുത്ത് നാട്ടിലേക്ക് മടങ്ങി വരണമെന്ന് ട്വിറ്ററിലൂടെ സുഷമ സ്വരാജ് പറഞ്ഞു.
My earnest request to Indians in and around Tripoli is that they must leave while the Tripoli airport is functional. In case the airport is closed, you will be stranded and we will not be able to evacuate you. /1
— Chowkidar Sushma Swaraj (@SushmaSwaraj) April 21, 2019
We assure you that once the situation is normal, we will allow those in regular employment to return. So please obtain leave and move out. /2
— Chowkidar Sushma Swaraj (@SushmaSwaraj) April 21, 2019
ഇപ്പോഴും ട്രിപ്പോളിയില്‍ അഞ്ഞൂറോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വിവരം. ലിബിയയില്‍ അധികാരത്തിലുള്ള സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച ജനറല്‍ ഖലീഫ ഹഫ്താറിന്റെ വിമത സൈന്യം ഇപ്പോള്‍ ട്രിപ്പോളി വളഞ്ഞിരിക്കുകയാണ്. ഇരുന്നൂറിലധികം പേരാണ് ആഭ്യന്തരയുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ട്രിപ്പോളിയിലും പരിസരപ്രദേശങ്ങളില്‍ മരിച്ചത്. സംഘര്‍ഷാവസ്ഥയ്ക്ക് അല്പം അയവ് വന്ന സാഹചര്യത്തിലാണ് ട്രിപ്പോളി വിമാനത്താവളം തുറന്നിരിക്കുന്നത്.
Pls ask your relatives and friends to leave Tripoli immediately. We will not be able to evacuate them later. /2 Pls RT
— Chowkidar Sushma Swaraj (@SushmaSwaraj) April 19, 2019
ഇപ്പോള്‍ ലിബിയ പ്രധാനമന്ത്രി ഫായിസ് അല്‍ സെറാജിന്റെ സര്‍ക്കാരിനെ അംഗീകരിക്കാത്ത സായുധസംഘങ്ങളുടെ പിടിയിലാണ്. ജനറല്‍ ഹഫ്താറിന്റെ വാദം മനുഷ്യക്കടത്തും അടിമക്കച്ചവടവും അരങ്ങു വാഴുന്ന രാജ്യത്തിന് ആവശ്യം സൈനികഭരണമാണെന്നാണ്. ഈ സാഹചര്യത്തില്‍ ഉടനടി തിരികെയെത്താനാണ് പ്രവാസി ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്.
Discussion about this post