ബീഹാര്‍: വിദേശ വിനോദ സഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഗയയിലാണ് സംഭവം. ബോധഗയയിലെ ഒരു കാട്ടിനുള്ളില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരിച്ചയാള്‍ ഓസ്ട്രേലിയന്‍ സ്വദേശിയാണെന്നാണ് സൂചന. അഴുകിയ നിലയിലാണ് മൃതദേഹം.
വിദേശത്ത് നിന്നുള്ള നിരവധി സഞ്ചാരികളാണ് ബോധഗയ സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ കാടിന് സമീപത്തു കൂടി കടന്നു പോയ ചില നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വെള്ളക്കുപ്പിയും ബാഗും ഡയറിയും കണ്ടെത്തിയെന്ന് പോലീസ് വിശദമാക്കി. ഡയറിയില്‍ നിന്നുള്ള ചില ഫോണ്‍ നമ്പറുകളെ അടിസ്ഥാനമാക്കിയാണ് മരിച്ചയാള്‍ ഓസ്ട്രേലിയക്കാരനാണോയെന്ന് സംശയിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post