ഉത്തര്‍പ്രദേശ്: സംസ്ഥാനം വിട്ട് കളി ദേശീയ തലത്തിലേയ്ക്ക് മാറ്റി സരിതാ നായര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയിലും വയനാട്ടിലും മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. സോളാര്‍ കേസില്‍ കുഴഞ്ഞ സരിതാ നായരുടെ രണ്ടിടത്തെയും പത്രിക തള്ളുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇവിടം കൊണ്ടും തോല്‍ക്കില്ലെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് സരിതാ നായര്‍. അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. സ്ത്രീകളോടുള്ള സമീപനവും, അവര്‍ നല്‍കുന്ന പരാതികള്‍ ചെവികൊള്ളുന്നില്ല എന്ന് ആരോപിച്ചാണ് വയനാട്ടില്‍ രാഹുലിനെതിരെ സരിത രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നാടകങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ മത്സരിക്കുന്നതെന്ന് സരിത പറയുന്നു. ഹൈബി ഈഡനടക്കം കേസില്‍ പ്രതികളായ ആളുകള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും നിരവധി കത്തുകള്‍ അയച്ചിട്ടും ആരോപണവിധേയര്‍ക്കെതിരെ ഒരു നടപടിയെടുമെടുത്തില്ല.
ഇതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്‍ത്തനമാണ് താന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത വിശദീകരിച്ചു. എന്നാല്‍ സരിതയുടെ ദേശീയ തലത്തിലെ കളിക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും ശക്തമാകുന്നുണ്ട്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച് കോണ്‍ഗ്രസിനെ താറടിക്കുക എന്ന മറ്റൊരു വശം കൂടി ഇതിന്റെ പിന്നിലുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
Discussion about this post