ന്യൂഡല്‍ഹി: പിഡിപി അധ്യക്ഷ മെഹബൂബാ മുഫ്തിയുടെ വാഹന വ്യഹത്തിന് നേരെ കല്ലേറ്. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു ആക്രമണം. അനന്ദ് നാഗ് മണ്ഡലത്തിലാണ് മെഹ്ബൂബ മത്സരിക്കുന്നത്.
ബിജെപി ഭീകരാക്രമണത്തിന്റെ പേരുപറഞ്ഞ് ജനങ്ങളില്‍ യുദ്ധ ഭീതി ഉണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മെബബൂബ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post