ഭോപ്പാല്‍: ഭര്‍ത്താവ് സ്ഥിരമായി കുളിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ വിവാഹ മോചിതരായി. ഒരു വര്‍ഷം ഒരുമിച്ച് ജീവിച്ച ഇവര്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
എട്ടുദിവസത്തോളം ഭര്‍ത്താവ് തുടര്‍ച്ചയായി കുളിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹമോചനം വേണമെന്ന് യുവതി ആവശ്യപ്പെട്ടത്. ഭര്‍ത്താവ് സ്ഥിരമായി താടി വടിക്കാറില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ പെര്‍ഫ്യും അടിക്കാറാണ് പതിവ്.
ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് വിവാഹമോചനം തേടുന്നത് സമൂഹത്തില്‍ പതിവായിരിക്കുകയാണെന്ന് കോടതി കൗണ്‍സിലര്‍ അവസ്തി പറയുന്നു.
Discussion about this post