സേലം: പ്രധാനമന്ത്രിയുടെ പ്രഹസനമാണ് ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്രമോഡിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സ്ലോഗനെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചത്. നരേന്ദ്രമോഡി ഭരിക്കുന്ന ഇന്ത്യയിലെ വിപണികളിലെല്ലാം ചൈനീസ് ഉല്പന്നങ്ങളുടെ പ്രളയമാണെന്ന് രാഹുല്‍ പറഞ്ഞു.
നരേന്ദ്രമോഡി ജനങ്ങള്‍ക്ക് തന്നത് മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യമാണെന്നും പക്ഷേ എവിടെ നോക്കിയാലും വിപണിയില്‍ ചൈനീസ് ഉല്പന്നങ്ങള് മാത്രമാണ് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്പന്നങ്ങളാണ് നമുക്ക് വേണ്ടതെന്നും സേലത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവേ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഒരു യുവാവിന് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ചെന്ന് വാതിലില്‍ മുട്ടേണ്ട അവസ്ഥയാണ്. എന്നാല്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നത് രാജ്യത്തെവിടെ ബിസിനസ് തുടങ്ങിയാലും മൂന്ന് വര്‍ഷത്തേക്ക് ഒരു സര്‍ക്കാര്‍ വകുപ്പിന്റെയും അനുമതി വാങ്ങേണ്ടതില്ലെന്നാണ് എന്നും രാഹുല്‍ വ്യക്തമാക്കി.
Discussion about this post