ലഖ്നൗ: കറിവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ചിക്കന്കറിവെയ്ക്കാനുളള ഭര്‍ത്താവിന്റെ ആവശ്യം ഭാര്യ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി.
എന്നാല്‍ ഭാര്യ ചിക്കന്കറിവെയ്ക്കില്ലെന്ന് വാശിപിടിച്ചതോടെ ഭര്‍ത്താവ് സ്വന്തം പാകം ചെയ്യാനൊരുങ്ങി. തുടര്‍ന്ന് ഭാര്യ അടുക്കളയിലെത്തി തര്‍ക്കം ആരംഭിക്കുകയും തുടര്‍ന്ന് ഭാര്യ കൈയ്യില്‍ കരുതിയിരുന്ന വിഷം കുടിക്കുകയും ചെയ്തു. ഇത് കണ്ട് നിന്ന ഭര്‍ത്താവ് ബാക്കിയുള്ള വിഷം കുടിച്ചു. ബന്ധുക്കള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ ആത്മഹത്യചെയ്യാനുള്ള കാരണക്കാരന്‍ താനാണെന്നതിനാലാണ് വിഷം കഴിച്ചതെന്നാണ് ഭര്‍ത്താവ് പോലീസിനോട് മരിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. അതേസമയം നവരാത്രി ദിനമായതിനാലാണ് ഭാര്യ ചിക്കന്‍കറി വെയ്ക്കാന്‍ തയ്യാറാകാതിരുന്നതെന്നാണ് ബന്ധുകള്‍ പോലീസിനോട് പറഞ്ഞത്.
Discussion about this post