സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു; ജഡ്ജിമാരുടെ അംഗബലം 28 ആയി

31 ജഡ്ജിമാരാണ് സുപ്രിംകോടതിയില്‍ വേണ്ടത് എന്നാല്‍ നിലവില്‍ 24 പേരാണ് ഉള്ളത്

ന്യൂഡല്‍ഹി: നാലു ജഡ്ജിമാര്‍ കൂടി സുപ്രിം കോടതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ഷാ, അജയ് രസ്‌തോഗി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു സുഭാഷ് റെഡ്ഡി. പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ. ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അജയ് രസ്‌തോഗി എന്നിവരാണ് ചുമതലയേറ്റത്. ഇവരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്തിക്കൊണ്ടുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

31 ജഡ്ജിമാരാണ് സുപ്രിംകോടതിയില്‍ വേണ്ടത് എന്നാല്‍ നിലവില്‍ 24 പേരാണ് ഉള്ളത്. പുതുതായി നാലുപേര്‍ കൂടി ചുമതലയേറ്റതോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ അംഗബലം 28 ആയി.

Exit mobile version