ന്യൂഡല്‍ഹി: വിവാദമായ വിവപാറ്റ് കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി വിധിച്ചു. എല്ലാ മണ്ഡലങ്ങളിലേയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി വിധിച്ചത്.
ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചില മണ്ഡലങ്ങളില്‍ ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വരും. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്.
Discussion about this post